2009, ഡിസംബർ 3, വ്യാഴാഴ്‌ച

ഇനിയുമൊരു പ്രണയകാലം

ഇനിയുമൊരു പ്രണയകാലംനീയെനിക്കേകിയ വസന്തകാലം... മരവിച്ച മനസ്സിലെ മഞ്ഞുരുക്കാന്‍ നിന്‍റെ നനുത്ത കിനാക്കളും പേറി ഇലഞ്ഞിപ്പൂമണമുള്ള രാവുകളില്‍നിലാവൊഴികിയ വഴിത്താരകളില്‍ നിന്നെയും കാത്തിരുന്ന യാമങ്ങളിലേക്ക് പ്രണയാര്‍ദ്രമായൊരു മടക്കയാത്ര...... വ്യവസ്ഥിതിയുടെ കടുംകെട്ടില്‍ കരിന്തിരിയെരിഞ്ഞ കൂട്ടുകാരി നിന്‍റെ നെറുകയില്‍അണിഞ്ഞ സിന്ദൂര ശോണിമയിലെന്റെ ഹൃദയ രക്തത്തിന്റെ കിനിവ് നീയറിഞ്ഞുവോ.......ആടിയോഴിയാത്ത വേദിയില്‍ വിധി വിരിച്ച തിരശീലക്കകത്തു രാജശാസനകള്‍ കനിഞ്ഞേകിയ ഈച്ചയാര്‍ക്കുന്ന വ്രണങ്ങളില്‍ കണ്ണുനീരിന്റെ കയിപ്‌ഉണക്കി അസുര താളം പെയ്യുന്ന മനസ്സുമായിമൗനത്തെ പ്രണയിച്ചു ഒരു വ്യാഴവട്ടം ഞാന്‍ കാത്തിരുന്നു........... പിന്നെ.......സ്വപ്നാടനക്കാരന്റെകനത്ത തോള്‍ സഞ്ചിയിലെ നിര്‍വികാരതയുടെ മുള്‍കിരീടവും പേറിയാതനകളുടെ സഹ്യപര്‍വങ്ങള്‍ താണ്ടിസ്വപ്‌നങ്ങള്‍ മുളക്കാത്ത മണ്ണില്‍ ആര്‍ത്തിയുടെ വിത്തുകള്‍ പാകി നട്ടുനനച്ചും, തൊട്ടു തലോടിയും കൂട്ടിക്കൊടുത്തും, കുതികാല്‍ വെട്ടിയും കൊന്നും കൊലവിളിച്ചും വെട്ടിപിടിച്ച പുതിയ സാമ്രാജ്യത്തില്‍, ഉന്മാദം അരുള്ചെയ്തു വാഴുമ്പോള്‍ എല്ലാമറിഞ്ഞിട്ടും,അറിയാത്തതെന്തോ ഇടനെഞ്ഞില്‍ നീറിപിടച്ചിരുന്നു....പൊന്‍പണത്തിന്റെ കിഴിക്കെട്ടുകളില്‍നഷ്ടസ്വപനങ്ങളെ വീണ്ടെടുക്കാന്‍ പാഴ്ശ്രമം നടത്തി പരാജിതനായികാലം കഴിക്കവേ.....മനസ്സിന്റെ ഊഷരതയിലേക്ക് വീണ്ടുമെത്തിയ മേഘമല്‍ഹാര്‍ ...നീയെന്‍റെ ജീവന്‍റെ പ്രകാശമായിരുന്നു പ്രണയത്തിന്‍റെ സാഗരനീലിമ കണ്ണിലൊളിപ്പിച്ചകൂട്ടുകാരി,,നിനക്കൊരായിരം നന്ദി....ഒരു പൂക്കൂട നിറയെ ചുടുചുംബനങ്ങളും.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ